ഭവാനിപുഴയിൽ വീണു കിടന്ന മുളങ്കൂട്ടം പതിനൊന്ന് മണിക്കർ നീണ്ട ശ്രമത്തിനൊടുവിൽ മണ്ണാർക്കാട് സിവിൽ ഡിഫൻസ് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കംചെയ്തു.

28-06-2020 - 01:10 pm


അട്ടപ്പാടി  :  കഴിഞ്ഞ മഴക്കാലത്ത് ഭവാനിപ്പുഴയുടെ ഇരു ഭാഗത്തുമുള്ള നൂറു കണക്കിന് മുളക്കൂട്ടങ്ങൾ ഇടിഞ്ഞു വീണു അട്ടപ്പാടി, പാക്കുളം -അടിയാക്കണ്ടിയൂർ ഭാഗത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും, മണ്ണും, മാലിന്യങ്ങളും അടിഞ്ഞ് കൂടുകയും ചെയ്തിരുന്നു


post

. ഇരു ഭാഗത്തുമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഇടിഞ്ഞു കൃഷി നാശം സംഭിവിച്ചിരുന്നു. ഇരു കരകളിലുമായി ധാരാളം വീടുകൾ ഉണ്ട്. മഴ തുടങ്ങിയതോടെ പരിസരവാസികൾ ആശങ്കയിൽ ആണ്. കഴിഞ്ഞ മഴക്കാലത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നതിനാൽ നൂറു മീറ്ററിലേറെ ദൂരം ഇരു കരകളും മുങ്ങി പോയിരുന്നു. പ്രധാന റോഡുകളും, വഴികളും, വീടുകളും ദിവസങ്ങളോളം വെള്ളത്തിൽ ആയിരുന്നു. പ്രസ്തുത സ്ഥിതി ഈ വർഷവും വരാനുള്ള സാധ്യത മുന്നിൽ കണ്ട് പരിസര വാസികളും, കർഷകരും പഞ്ചായത്തിന്ന് നിവേദനം നൽകിയിരുന്നു. പക്ഷെ ഏറെ ദുഷ്കരമായ ഈ ദൗത്യം ഏറ്റെടുക്കാൻ ആരു

Advertisement Advertisement Advertisement Advertisement Advertisement

റോഡുകളും, വഴികളും, വീടുകളും ദിവസങ്ങളോളം വെള്ളത്തിൽ ആയിരുന്നു. പ്രസ്തുത സ്ഥിതി ഈ വർഷവും വരാനുള്ള സാധ്യത മുന്നിൽ കണ്ട് പരിസര വാസികളും, കർഷകരും പഞ്ചായത്തിന്ന് നിവേദനം നൽകിയിരുന്നു. പക്ഷെ ഏറെ ദുഷ്കരമായ ഈ ദൗത്യം ഏറ്റെടുക്കാൻ ആരും തയ്യാറാവുകയോ, ജെസിബി തുടങ്ങിയ വാഹനങ്ങൾ പ്രദേശത്തു എത്തിച്ചേരാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് അഗ്നിശമന സേന വിഭാഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ), സിവിൽ ഡിഫെൻസ് ജില്ല കോർഡിനേറ്റർ p. നാസറിന്റെ ശ്രദ്ധയിൽ പെടുകയും ഉടനെ തന്നെ അട്ടപ്പാടി മേഖലയിലെ സിവിൽ ഡിഫെൻസ് അംഗങ്ങളുമായി ആലോചിച്ചു ഈ രക്ഷ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഒൻപതു വനിതാ അംഗങ്ങൾ ഉൾപ്പെടെ 27 സിവിൽ ഡിഫെൻസ് അംഗങ്ങൾ കർമ്മ നിരതരായി രാവിലെ 10.30മുതൽ രാത്രി 8മണി വരെ കഠിനാധ്വാനം ചെയ്ത് പുഴയിലുള്ള എല്ലാ മുളകളും, മാലിന്യങ്ങളും നീക്കം ചെയ്യുകയും, പുഴയുടെ ഒഴുക്ക് പൂർവ സ്ഥിതിയിൽ ആക്കുകയും ചെയ്തു. മാത്രവുമല്ല 100ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് ഈ ഭാഗത്തെ വെള്ളമാണ്. മുളകൾ മാറ്റുന്നതിനിടയിൽ പല ജീവനക്കാർക്കും പരുക്ക് പറ്റിയെങ്കിലും പുഴയുടെ ഒഴുക്കിനെ പൂർവ്വസ്ഥിതിയിലാക്കിയ സന്തോഷത്തോടെയാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ മടങ്ങിയത് ......