
ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തികൊണ്ടുവരികയായിരുന്ന 50 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ മണ്ണാർക്കാട് പോലീസ് പിടികൂടി .
മണ്ണാർക്കാട് : കാഞ്ഞിരത്ത് നിന്ന് ഓട്ടോയിൽ കടത്തുകയായിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി മണ്ണാർക്കാട് സ്വദേശികളായ 4 പേരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്ററഡിയിലെടുത്തു.. കാഞ്ഞിരം ബിവറേജ് ഔട്ട്ലെറ്റ് നിന്നും മദ്യം വാങ്ങി തെങ്കര ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ മഫ്ത്തിയിലെത്തിയ പോലീസുകാരാണ് പിടികൂടിയത്. ഓട്ടോഡ്രൈവ്രർ മണ്ണാർക്കാട് ആണ്ടിപ്പാടം കാപ്പുമുഖത്ത് മുഹമ്മദ് ഫൈസൽ(34), മണ്ണാർക്കാട് ആണ്ടിപ്പാടം കാപ്പുമുഖത്ത് മുഹമ്മദ് ഫലാൽ( 32), വടക്കുമണ്ണം കൊളത്തൊടിയൻ അബ്ദുറഹ്മാൻ(33)





, ആണ്ടിപ്പാടം സജിൻ(33) എന്നിവരെയാണ് എസ്.ഐ.ടി.കെ.രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ്ഓഫീസൽ ഷാഫി, ഷിബു, റമീസ്, അമ്പിളി,ധനേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.