
ബൈക്കും മാരുതി വാനും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞു. നായാടിക്കുന്ന് പുല്ലൂന്നി വീട്ടിൽ സുബ്രമണ്യന്റെ മകൻ വിഷ്ണുവാണ് മരണപ്പെട്ടത്.
മണ്ണാർക്കാട് : മുക്കണ്ണം പാറപ്പുറത്ത് ബൈക്കും മാരുതി വാനും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ നായാടിക്കുന്ന് പുല്ലൂന്നി വീട്ടിൽ സുബ്രമണ്യന്റെ മകൻ വിഷ്ണുവാണ് - (20) സംഭവസ്ഥലത്തു വച്ച് മരണപ്പെട്ടത്. സഹയാത്രികനായ നായാടിക്കുന്ന് ഉണ്ണികൃഷ്ണന്റെ മകൻ വിഷ്ണു (21) പരിക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കണ്ണത്ത് നിന്നും നിന്നും മണ്ണാർക്കാട്ടേക്ക് വരുകയായിരുന്ന ബൈക്കിന് എതിരെ വന്ന മാരുതി വാൻ മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയും ഇരുവരും റോഡിൽ വീഴുകയായിരുന്നു. മരിച്ച വി





ഷ്ണുവിന്റെ അമ്മ-ശാന്തകുമാരി, സഹോദരൻ - ജിഷ്ണു. മണ്ണാർക്കാട് പോലീസ് കേസ്സെടുത്തു.