കാഞ്ഞിരപ്പുഴ ഡാമിൻ്റെ ചെക്ക് ഡാം തകർച്ച മൂലം ഉണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഗതി യഥാവിധം ആക്കുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു.

06-07-2020 - 12:06 am


കാഞ്ഞിരപ്പുഴ  :  കഴിഞ്ഞ പ്രളയ കാലത്ത് ജലനിരപ്പിലുള്ള ക്രമാതീതമായ വർധനവിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും തുറക്കുകയും അമിതമായ ഒഴുക്ക് മൂലം കോസ് വേ തകരുകയും അപ്രോച്ച് റോഡും പാലവും ഒലിച്ചു പോവുകയും അവശിഷ്ടങ്ങൾ പുഴയിൽ അടിക്കുക


post

യും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് പുഴയിൽ നിന്നും മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുള്ള പ്രവർത്തികൾക്കായി പ്രത്യേക ഫണ്ടിനുള്ള അനുമതി ലഭിച്ചത്. 8 ലക്ഷം രൂപയുടെ പ്രവൃത്തികളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു പുറമേ തടസ്സമില്ലാത്ത നീരൊഴുക്ക് സാധ്യമാക്കാൻ പുഴയുടെ വീതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിൻ്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രവർത്തനം നടക്കുന്നതെന്നും കഴിഞ്ഞവർഷം നേരിട്ടതു പോലുള്ള ദുരന്തം ഒഴിവാക്കാൻ ഇത് സഹായകമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ്

Advertisement Advertisement Advertisement Advertisement Advertisement

ിച്ചിട്ടുണ്ട്. ഡാമിൻ്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രവർത്തനം നടക്കുന്നതെന്നും കഴിഞ്ഞവർഷം നേരിട്ടതു പോലുള്ള ദുരന്തം ഒഴിവാക്കാൻ ഇത് സഹായകമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. അനിൽകുമാറിൻ്റെ കൃത്യമായ ഇടപെടൽ ആണ് ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് സാഹചര്യമൊരുക്കിയതെന്ന് ഓവർസിയർ വിജു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നേരിട്ടതു പോലെയുള്ള പ്രളയത്തെ അതിജീവിക്കാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവൃത്തികൾ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. മണികണ്ഠൻ പറഞ്ഞു. ഇരു കരകളിലുമായി മൂന്നു മീറ്റർ വീതിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. വെള്ളക്കെട്ടിന് വഴിയൊരുക്കാതെ എത്ര വലിയ ഒഴുക്കും തരണംചെയ്യാൻ ഇപ്പോഴുള്ള വീതി കൊണ്ടാകും. ഒരാഴ്ചയ്ക്കകം പ്രവൃത്തികൾ പൂർത്തിയാകുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.