നിർധന കുടുംബത്തിന് ചോർന്നൊലിക്കുന്ന ഭവനനവീകരണത്തിന് മുന്നിട്ടിറങ്ങി മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ.

06-07-2020 - 10:03 pm


മണ്ണാർക്കാട്  :  അലനല്ലൂർ അഞ്ചാം വാർഡ് കൈരളി നിവാസിയായ കുഞ്ഞാടി മാറാവ്യാധിയാൽ കഷ്ടപ്പെടുകയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞാടിയെ ഭവനത്തിൽ കൊണ്ട് വിടാൻ പോയ സിവിൽ ഡിഫൻസ് അംഗങ്ങളാണ് ചോർന്നൊലിക്കുന്ന ഭവനത്തിൻ്റെ ശോചനീയാവസ്ഥ കാണുന


post

്നത് കഷ്ടപ്പെടുന്ന കുടുംബത്തിന് ഭവനത്തിന് കേടുപാടുകൾ പരിഹരിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് ചിലവുകൾ സ്വയം വഹിച്ച് ഭവനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി സിവിൽ ഡിഫൻസ് അംഗങ്ങൾ മുന്നിട്ടിറങ്ങിയത്. ഭവനത്തിൻ്റെ മേൽക്കൂര അറ്റകുറ്റപ്പണി പൂർത്തിയാക്കി, പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ സിമൻ്റിട്ട്, പെയിൻ്റടിച്ചു വൃത്തിയാക്കി. വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങളും ഇവരുടെ നേതൃത്വത്തിൽ മുറിച്ചുനീക്കി 33 അംഗങ്ങളുടെ 10 മണിക്കൂർ നീണ്ട പ്രവർത്തിയിലൂടെ ആണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. മാതൃകാപരമായ പ്രവർത്തനത്

Advertisement Advertisement Advertisement Advertisement Advertisement

ൻ്റിട്ട്, പെയിൻ്റടിച്ചു വൃത്തിയാക്കി. വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങളും ഇവരുടെ നേതൃത്വത്തിൽ മുറിച്ചുനീക്കി 33 അംഗങ്ങളുടെ 10 മണിക്കൂർ നീണ്ട പ്രവർത്തിയിലൂടെ ആണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. മാതൃകാപരമായ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സിവിൽ ഡിഫൻസ് ടീമിന് വാർഡ് മെമ്പർ ദേവകി ടീച്ചർ നന്ദി അറിയിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് രക്ഷാപ്രവർത്തനത്തിന് ബോട്ട് നിർമ്മാണം, ഭവാനിപ്പുഴയിൽ തടസ്സമായി കിടന്ന മുളങ്കൂട്ടങ്ങൾ നീക്കം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ് പ്രളയത്തിലെ രക്ഷാപ്രവർത്തനങ്ങളിലും വലിയ പങ്ക് വഹിച്ചവരാണ് മണ്ണാർക്കാട്ടെ സിവിൽ ഡിഫൻസ് ടീമംഗങ്ങൾ. അസി: ഫയർ സ്റ്റേഷൻ ഓഫീസർ പി. നാസർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അഷറഫ് മാളിക്കുന്ന്, ഡെപ്യൂട്ടി വാർഡൻ മനോജ് പാലക്കയം എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.