വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ.എസ്‌. ടി.യു ധർണ്ണ നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ധർണ്ണ ഉദ്ഘാടനം ചെയ്തു.

09-07-2020 - 12:22 am


മണ്ണാർക്കാട്   :  തസ്തിക നിർണ്ണയത്തിന് നിലവിലുള്ള അനുപാതം തുടരുക, അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക, കഴിഞ്ഞവർഷത്തെ യൂണിഫോം തുക വിതരണം ചെയ്യുക, ഓൺലൈൻ ക്ലാസ്സ് ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുക, അധ്യാപക


post

രെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മണ്ണാർക്കാട് ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ അധ്യാപക മേഖലയിലെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിൻറെ വികല നയങ്ങൾക്കെതിരെ ഉള്ള ശക്തമായ പ്രതിഷേധം ധർണ യിലൂടെ അലയടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ധർണ്ണ ഉദ്ഘാടനം ചെയ

Advertisement Advertisement Advertisement Advertisement Advertisement

ിദ്യാഭ്യാസ അധ്യാപക മേഖലയിലെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിൻറെ വികല നയങ്ങൾക്കെതിരെ ഉള്ള ശക്തമായ പ്രതിഷേധം ധർണ യിലൂടെ അലയടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. അധ്യാപകരെ മാനദണ്ഡങ്ങൾ ലംഘിച്ചും തുടർച്ചയായും കോവിഡ് ഡ്യൂട്ടിയിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും, നിയമിക്കുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും കെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വേണ്ടത്ര മുന്നൊരുക്കം നടത്താതെ പാഠപുസ്തക വിതരണം അവതാളത്തിലാക്കിയതായും കുറ്റപ്പെടുത്തി 2016 മുതൽ നിയമാനുസൃത നിയമനം നടത്തിയ അധ്യാപകർക്ക് അംഗീകാരം നൽകാതെയുള്ള സർക്കാറിൻറെ ഒളിച്ചുകളി അവസാനിപ്പിച്ചു അധ്യാപക-വിദ്യാർഥി അനുപാതം വർധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് എത്രയും പെട്ടെന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും വേണം എന്ന് യോഗം ആവശ്യപ്പെട്ടു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ അബൂബക്കർ അധ്യക്ഷതവഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറക്കോട് , കെ.പി.എ സലീം, സി.പി ഷാഹാബുദ്ധീൻ, സബ്ജില്ലാ സെക്രട്ടറി സലീം നാലകത്ത് കെ ജി മണികണ്ഠൻ, സി.കെ റിയാസ് , കെ. അസീസ്, പി ഹംസ,കെ മൊയ്തീൻ ജലീൽ എന്നിവർ പ്രസംഗിച്ചു