നവസൃഷ്ടി കൂട്ടായ്മയുടെ "മംഗല്യ" പദ്ധതിയിലൂടെ നിർധന കുടുംബാംഗമായ വണ്ടൂർ സ്വദേശി ഗീതയുടെ വിവാഹ സ്വപ്നം പൂവണിഞ്ഞു.

10-07-2020 - 01:40 am


എടത്തനാട്ടുകര  :  നവസൃഷ്ടി ക്ഷേമ സമിതി ജീവവായു വാട്സപ്പ് കൂട്ടായ്മ മണ്ണാർക്കാടിന്റെ സഹകരണത്തോടെ നടത്തുന്ന സമൂഹ വിവാഹത്തിന് തുടക്കമായി. കഴിഞ്ഞ വിഷു ദിനത്തിൽ നടത്താനിരുന്ന ( 2019 ഏപ്രിൽ 14) ജാതി മത ഭേദമന്യേ തിരഞ്ഞെടുക്കപ്പെട്ട നിർധനരും നിലാരംബര


post

ുമായ പത്ത് ജോഡി യുവതി യുവാക്കളുടെ "മംഗല്യ" സമൂഹ വിവാഹ പദ്ധതിയിലെ ആദ്യ വിവാഹമാണിത്. പത്മനാഭൻ മടത്തൊടിയുടെ കാർമികത്വത്തിൽ ഹിന്ദു മതാചാരപ്രകാരപ്രകാരമാണ് വിവാഹം നടന്നത്. കിഴക്കുപുറം ആറ്റാശ്ശേരി മൂരിയത്ത് വീട്ടിൽ പരേതനായ രാമനാരായണൻ മകൻ ഹരിദാസും ചാത്തങ്ങോട്ടുപുറം ചേരിപ്പറമ്പ് പരേതനായ മൂത്താട്ടിൽ ചാത്തുവിന്റെ മകൾ ഗീതയുമാണ് വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വട്ടമണ്ണപ്പുറം എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.റജി ഉദ്ഘാടനം ചെയ്തു. നവസൃഷ്ടി ക്ഷേമസമിതി ചെയർമാൻ എം.മോഹനൻ അധ്യക

Advertisement Advertisement Advertisement Advertisement Advertisement

ൂത്താട്ടിൽ ചാത്തുവിന്റെ മകൾ ഗീതയുമാണ് വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വട്ടമണ്ണപ്പുറം എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.റജി ഉദ്ഘാടനം ചെയ്തു. നവസൃഷ്ടി ക്ഷേമസമിതി ചെയർമാൻ എം.മോഹനൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങൾ, നവസൃഷ്ടി ക്ഷേമ സമിതി ഭാരവാഹികളായ എ. സത്യനാഥൻ, എ.രാജൻ, എ.ഷിബു, എ സുരേഷ് ബാബു, എം പത്മനാഭൻ, ടി. ദാമോദരൻ, ജയൻ, ഗോവിന്ദൻ, ചോഴി, ലക്ഷ്മണൻ, എ. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. വധൂവരന്മാരെ അനുഗ്രഹിച്ച് വിവാഹ സദ്യയും നടത്തി. വധൂവരൻമാർക്കുള്ള സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും സംഘാടകർ നൽകി. വരും മാസങ്ങളിൽ മറ്റു വിവാഹങ്ങളും നടത്തുമെന്ന് നവസൃഷ്ടി ക്ഷേമസമിതി ഭാരവാഹികൾ അറിയിച്ചു.