മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി പിണറായി വിജയൻ്റെ കോലം കത്തിച്ചു.

10-07-2020 - 08:00 pm


മണ്ണാർക്കാട്   :  സ്വർണ്ണ കള്ളക്കടത്ത് മാഫിയ തലവൻ ആയിരിക്കുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷ


post

േധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുകയും ചെയ്തു.. കേരളത്തിന്റെ ചരിത്രത്തിൽ ഇ എം എസ് നബൂതിരിപ്പാട് മുതൽ ഉമ്മൻചാണ്ടി വരെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരം കള്ളക്കടത്തു നടന്നിട്ടില്ല.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടി അറിവോടെ നടക്കുന്ന ഈ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുള്ളതിനാൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻറ് അജേഷ്.എം അ

Advertisement Advertisement Advertisement Advertisement Advertisement

്യമന്ത്രിക്കും പങ്കുള്ളതിനാൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻറ് അജേഷ്.എം അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി ഉദ്ഘാടനംചെയ്തു. മണ്ണാർക്കാട് നിയോജകമണ്ഡലം സെക്രട്ടറി രമേഷ്ഗുപ്ത, നേതാക്കളായ വിജേഷ്, ദിലീപ്, ശ്രീജിത്ത്‌, അഖിൽ, പ്രവീൺ, അബുതാഹിർ, അജേഷ്, സന്ദീപ്, ഗണേശൻ, ജനാർദ്ദനൻ, അരുൺ, ഉസ്മാൻ, തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു..