ബൈക്കിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോണും ഉരുപതിനായിരം രൂപയും കവർന്ന കേസിൽ അരക്കുപറമ്പ് സ്വദേശി മോഹൻ കുമാർ അറസ്റ്റിൽ.
മണ്ണാർക്കാട് : മണ്ണാർക്കാട് ടൗണിൽ നിന്ന് പെരുമ്പടാരി ഗംഗോലി വീട്ടിൽ അൻഷാദിനെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞാണ് പ്രതി മോഹൻകുമാർ എന്ന മോഹൻ തൻ്റെ പൾസർ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കല്ലാംകുഴി ഭാഗത്ത് എത്തിയപ്പോൾ അൻഷാദിൻ്റെ കൈവശമുണ്

ടായിരുന്ന ഇരുപതിനായിരം രൂപയും ഇരുപതിനായിരം രൂപ വിലവരുന്ന ഓപ്പോ മൊബൈൽ ഫോണും കവർന്ന് നൗഷാദിനെ ബൈക്കിൽ നിന്ന് ഇറക്കിവിട്ട ശേഷം പ്രതി കടന്നു കളയുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് സിഐ എം.കെ സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബൈക്കിൽ ലിഫ്റ്റ് നൽകി കവർച്ച ചെയ്യുന്ന സംഘങ്ങൾ സജീവമാകുന്നു. അപരിചിതരുടെ വാഹനങ്ങളിൽ യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് സി ഐ എം കെ സജീവ് പറഞ്ഞു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായ അന്വേഷണം നട





ൽ എടുത്തിട്ടുണ്ട്. ബൈക്കിൽ ലിഫ്റ്റ് നൽകി കവർച്ച ചെയ്യുന്ന സംഘങ്ങൾ സജീവമാകുന്നു. അപരിചിതരുടെ വാഹനങ്ങളിൽ യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് സി ഐ എം കെ സജീവ് പറഞ്ഞു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് സി ഐ എം കെ സജീവ് അറിയിച്ചു.