കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (CITU) അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റാഫീസിൽ മുന്നിൽ സമരം നയിച്ചു.
മണ്ണാർക്കാട് : കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (CITU) ദേശവ്യപകമായി അഖിലേന്ത്യ പ്രതിഷേധ ദിനമായി ആചരിച്ചു. മണ്ണാർക്കാട് പോസ്റ്റാഫീസിന് മുമ്പിൽ CITU നേതാവ് TR സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധം CPIM മണ്ണാർക്കാട് ഏരിയ സെക്രട്ടറി UT രാ

മകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ദാസൻ, വിജയകുമാർ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. വത്സല കുമാരി സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തൊഴിൽ നിയമം റദ്ദാക്കിയ നടപടി ഉപേക്ഷിക്കുക, നിർമ്മാണ സാമഗ്രഹികളുടെ വിലക്കയറ്റം തടയുക, എല്ലാ നിർമ്മാണ തൊഴിലാളികൾക്കും 7500 രൂപവീതം മൂന്ന് മാസത്തേക്ക് അനുവദിക്കുക, മാസത്തിൽ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുക, മണൽ, കരിങ്കൽ മേഖലയിൽ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.





ക്കുക, മാസത്തിൽ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുക, മണൽ, കരിങ്കൽ മേഖലയിൽ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.