പ്രളയ പുനരധിവാസ പദ്ധതിയിലെ ആദിവാസികൾക്കുള്ള ഭൂമിയുടെ വില നിർണ്ണയത്തിന് കൈക്കൂലി കൈപറ്റിയ കോട്ടോപ്പാടം വില്ലേജ് ഓഫീസർ ഹരിദേവിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

15-07-2020 - 12:59 am


മണ്ണാർക്കാട്   :  റീ ബിൽഡ് കേരള പദ്ധതിയിലൂടെ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ഉള്ള ഭൂമിയുടെ വില നിർണയത്തിനായി 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് കോട്ടപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫീസർ ഹരിദേവിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഒതുക്കുംപുറത്ത്


post

ശിഹാബിൻ്റെ പരാതിയിലാണ് നടപടി. മൂന്നേക്കർ സ്ഥലം ഉള്ള ശിഹാബുദ്ദീൻ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി നൽകാൻ തയ്യാറായി. പത്തുപേരുടെ വിലനിർണയ സർട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയാണ്. എന്നാൽ അതു നൽകാൻ ശിഹാബുദ്ദീൻ തയ്യാറായില്ല തുടർന്ന് നാലുപേരുടെ വില നിർണയം നടത്തി അതിന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അവസാനമായി രണ്ടുപേരുടെ അപേക്ഷ നൽകിയതിൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് 4000 രൂപ കൈക്കൂലി നൽകിയെങ്കിലും 10000 നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞത

Advertisement Advertisement Advertisement Advertisement Advertisement

ർണയം നടത്തി അതിന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അവസാനമായി രണ്ടുപേരുടെ അപേക്ഷ നൽകിയതിൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് 4000 രൂപ കൈക്കൂലി നൽകിയെങ്കിലും 10000 നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞതോടെയാണ് ശിഹാബുദ്ദീൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ നിരീക്ഷണത്തിൽ കൈക്കൂലി ആവശ്യപ്പെടുന്ന കാര്യം ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഹരിദേവിനെ വിജിലൻസ് സംഘം വലയിലാക്കിയത്. വിജിലൻസ് നൽകിയ 6000 രൂപ ഗസറ്റഡ് ഓഫീസർമാരുടെ സാന്നിധ്യത്തിലാണ് ശിഹാബുദ്ദീൻ വില്ലേജ് ഓഫീസർക്ക് നൽകിയത്. കൂടുതൽ തെളിവുകൾക്കായി വില്ലേജ് രേഖകളും ഹരി ദേവിൻ്റെ താമസസ്ഥലം വിജിലൻസ് സംഘം പരിശോധന നടത്തി വിജിലൻസ് ഡിവൈഎസ്പി ബിജുകുമാർ പി.സി, സി ഐമാരായ എം ശശിധരൻ ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘത്തി സ്റ്റെ നേതൃത്വത്തിലാണ് നടപടികൾ പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ കെ ബാബു ഡിസ്ട്രിക്ട് ലേബർ ഓഫീസർ എം കെ രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വില്ലേജ് ഓഫീസർക്ക് പണം കൈമാറിയത്.