ക്വാറൻ്റയിനിൽ കഴിയുന്ന പ്രവാസികൾക്ക് കോട്ടോപ്പാടം പാറപ്പുറം ശാഖാ യൂത്ത് ലീഗ് പോഷകാഹാര ഭക്ഷ്യ കിറ്റുകൾ നൽകി.
മണ്ണാർക്കാട് : ക്വാറൻ്റെനിൽ കഴിയുന്ന പ്രവാസികൾക്ക് കോട്ടോപ്പാടം പാറപ്പുറം ശാഖാ യൂത്ത് ലീഗ് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തു.
കെ.എം.സി.സിയുടെ സഹകരണത്തോടെയാണ് പ്രദേശത്തെ മുഴുവൻ ക്വാറൻ്റെൻ പ്രവാസികൾക്കും
പഴങ്ങളും ഭക്ഷ്യസാധനങ്ങളും ഉൾപ്പെടു

ന്ന ഹെൽത്ത് ഫുഡ് കിറ്റുകൾ നൽകിയത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ കോൽകളത്തിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൗൺസിലർ കെ ടി അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി മുനീർ താളിയിൽ, പഞ്ചായത്ത് ജന.സെക്രട്ടറി കുഞ്ഞയമു.എ.കെ, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, ജന.സെക്രട്ടറി ഷജീർ നെട്ടരക്കടവ്, കെ.എം.സി.സി ഭാരവാഹി ബഷീർ കോലോത്തോടി, കെ.കെ.ആശിഖ്, അജ്മൽ കമാലി, ഷാഫി കെ. കെ, അഫ്സൽ ഒ.പി, ഹംസ ശൗക്കത്ത്.ഇ പി ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.





കോട്ടോപ്പാടം, ജന.സെക്രട്ടറി ഷജീർ നെട്ടരക്കടവ്, കെ.എം.സി.സി ഭാരവാഹി ബഷീർ കോലോത്തോടി, കെ.കെ.ആശിഖ്, അജ്മൽ കമാലി, ഷാഫി കെ. കെ, അഫ്സൽ ഒ.പി, ഹംസ ശൗക്കത്ത്.ഇ പി ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.