കൊറോണ മൂലം ക്യാമ്പുകളുടെ അഭാവത്തിൽ നേരിടുന്ന ബ്ലഡിൻ്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് മണ്ണാർക്കാട് താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തി രക്തദാനത്തിന്ന് തയ്യാറാകണമെന്ന് BDK കോ-ഓർഡിനേറ്റർ അസ്ലം അച്ചു.
മണ്ണാർക്കാട് : ബ്ലഡ് ഡോണേഴ്സ് കേരളയും സേവ് മണ്ണാർക്കാട് കൂട്ടായ്മയും സംയുക്തമായാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ബാങ്കിലേക്ക് രക്തം ദാനം നടത്തിയത്. 25 അംഗങ്ങളാണ് രക്തദാനത്തിനെത്തിയത്. സേവ് മണ്ണാർക്കാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത് ര

ണ്ടാമത്തെ തവണയാണ് രക്തദാനം. കൊറോണ വന്നതോടെ രക്തദാന ക്യാമ്പുകൾ നടക്കാത്തതിനാൽ രക്തം ലഭ്യമാവാത്ത അവസ്ഥയുണ്ടായി ക്ഷാമം ഒഴിവാക്കാൻ പൊതുസമൂഹം താലൂക്ക് ആശുപത്രിയിലെ ബാങ്കിലെത്തി രക്തദാനത്തിന് തയ്യാറാകണമെന്ന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ മലപ്പുറം പാലക്കാട് ജില്ലാ കോഡിനേറ്റർ അസ്ലം അച്ചു പറഞ്ഞു. സേവ് മണ്ണാർക്കാട് കൂട്ടായ്മ ഭാരവാഹികളായ സഹീർ, ദീപിക, അബുറജ, റംഷാദ്, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.





. സേവ് മണ്ണാർക്കാട് കൂട്ടായ്മ ഭാരവാഹികളായ സഹീർ, ദീപിക, അബുറജ, റംഷാദ്, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.