ആനമുളിയിൽ മലവെള്ളപാച്ചിലിൽ വീട് തകർന്നു നിരവധി വീടുകളിൽ വെള്ളം കയറി. ഭവനം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് തഹസിൽദാർ.
മണ്ണാർക്കാട് : തിങ്കളാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ആനമുളിയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു വീട് വാസയോഗ്യമല്ലാത്ത വിധത്തിൽ തകരുകയും നാലിലധികം വീടുകളിൽ വെള്ളം കയറുകയും ചെയ്ത് തൊട്ടിക്കൽ വിജയൻ്റെ വീടാണ് ഭാഗികമായി തകർന്നത് കഴിഞ്ഞ വർഷത്തേതിനു

സമാനമായ അവസ്ഥക്കാണ് കുടുംബം സാക്ഷ്യം വഹിച്ചത്. മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിജയൻ പറഞ്ഞു. ആനമുളി ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയാണ്. അപകട ഭീഷണി നേരിടുന്ന 110 ഓളം വരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ഓഗസ്റ്റ് ആദ്യവാരം പ്രശ്നപരിഹാരത്തിന് യോഗം ചേരുമെന്ന് എംഎൽഎ അറിയിച്ചെന്നും വാർഡ് അംഗം ടി കെ ഫൈസൽ പറഞ്ഞു. വില്ലൻ സെയ്താലി ഹംസ നൈസ് എബ്രഹാം തുടങ്ങി നാലോളം വീടുകളിൽ വെള്ളം കയറി. ജെസിബി ഉപയോഗിച്ച് ഒഴു





യന്തര നടപടി ഉണ്ടാകണമെന്നും ഓഗസ്റ്റ് ആദ്യവാരം പ്രശ്നപരിഹാരത്തിന് യോഗം ചേരുമെന്ന് എംഎൽഎ അറിയിച്ചെന്നും വാർഡ് അംഗം ടി കെ ഫൈസൽ പറഞ്ഞു. വില്ലൻ സെയ്താലി ഹംസ നൈസ് എബ്രഹാം തുടങ്ങി നാലോളം വീടുകളിൽ വെള്ളം കയറി. ജെസിബി ഉപയോഗിച്ച് ഒഴുക്കിൻ്റെ മാറ്റിയത് വലിയ അപകടം ഒഴിവാക്കാൻ ഇടയായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്ന് തഹസിൽദാർ ഇൻ ചാർജ് മുഹമ്മദ് റാഫി പറഞ്ഞു. മഴ കനക്കുന്നതോടെ മഴവെള്ളപ്പാച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും മൂലം ഭീതിയിലാവുന്ന ആനമുളിയിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടിക്ക് കാലതാമസം നേരിട്ടാൽ വലിയൊരു ദുരന്തം അതിനുള്ള സാധ്യത വിദൂരമല്ല.