പ്രവാസികളെ ഒറ്റപ്പെടുത്തുകയല്ല...
സ്നേഹവും പരിചരണവും നൽകി കൂടെ നിർത്തുകയാണ് വേണ്ടത് എന്ന സന്ദേശമുയർത്തുന്ന ഹ്രസ്വചിത്രവുമായി മെഡിക്കൽ വിദ്യാർത്ഥികളായ പ്രിയങ്കയും ഹെനയും.
മണ്ണാർക്കാട് : പെരുമ്പടാരി കൃഷ്ണകൃപയിൽ പത്മപ്രഭയുടെയും കുമരംപുത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജെ പി എച്ച് എൻ ആയ രാജലക്ഷ്മിയുടെയും മക്കളാണ് പ്രിയങ്കയും ഹെനയും. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് പ്രിയ

ങ്ക. ചെറുതുരുത്തി പി എൻ എം എം ആയുർവേദ കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥിനിയാണ് ഹെന. പ്രവാസികളുടെ ഹോം ക്വാറൻ്റയിനുമായി ബന്ധപ്പെട്ട് മാതാവ് രാജലക്ഷ്മിയുടെ ഔദ്യോഗിക ജീവിതത്തിൽ നേരിട്ട കയ്പേറിയ അനുഭവങ്ങൾ മക്കളുമായി പങ്കുവെക്കുകയും, അതിനെതിരെ പൊതുജനത്തിന് ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തിലാണ് ഹ്രസ്വചിത്ര നിർമ്മാണം എന്ന ആശയം ഉടലെടുത്തത്. സുഹൃത്ത് ബിമലിൻ്റെ സഹായത്തോടെയാണ് മൊബൈൽ ഫോണിൽ ചിത്രീകരണം പൂർത്തിയാക്കിയത്. അഭിനേതാക്കളായ സഹോദരിമാരുടെയും ഭാവനയിൽ വിരിഞ്ഞ ഹ്രസ്വചിത്രം സമൂഹത്തിനു നൽകുന്നത് വലിയൊരു സന്ദേശമാണ്. ഹ്





് ഹ്രസ്വചിത്ര നിർമ്മാണം എന്ന ആശയം ഉടലെടുത്തത്. സുഹൃത്ത് ബിമലിൻ്റെ സഹായത്തോടെയാണ് മൊബൈൽ ഫോണിൽ ചിത്രീകരണം പൂർത്തിയാക്കിയത്. അഭിനേതാക്കളായ സഹോദരിമാരുടെയും ഭാവനയിൽ വിരിഞ്ഞ ഹ്രസ്വചിത്രം സമൂഹത്തിനു നൽകുന്നത് വലിയൊരു സന്ദേശമാണ്. ഹ്രസ്വ ചിത്രം നിർമ്മിച്ചതിൻ്റെ വിശദാംശങ്ങൾ രാജലക്ഷ്മി പങ്കുവെച്ചു. "പ്രവാസിയുടെ ദുരിതങ്ങൾ " അതിലൂടെ സമൂഹത്തിന് ഒരു ബോധവൽക്കരണം എന്ന ലക്ഷ്യമാണ് മുന്നിൽ ഉള്ളത്. ഹ്രസ്വചിത്ര നിർമ്മാണത്തിനുണ്ടായ സാഹചര്യം പ്രിയങ്കയും ഹെനയും വിവരിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരാണ് പിതാവ് പത്മപ്രഭ. ചെറുപ്പം മുതൽ കലാപരമായ വിഷയങ്ങളിൽ ഇരുവരും കഴിവ് പ്രകടമാക്കിയിട്ടുണ്ട് കേരളോത്സവത്തിൽ കലാതിലകപട്ടവും പ്രിയങ്ക കരസ്ഥമാക്കിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന് നേതൃത്വം നൽകിയവർക്ക് നന്ദി അറിയിച്ച് ഇരുവരും നടത്തിയ നൃത്തവും ശ്രദ്ധേയമാണ്. കലാപരമായ കഴിവുകളുടെ മികവ്, ചിത്രീകരണത്തിലും അവതരണത്തിനുള്ള പരിപൂർണത അതിനൊന്നുമല്ല ഇവിടെ പ്രാധാന്യം. ഏറ്റെടുത്ത ഉദ്യമം, നൽകുന്ന സന്ദേശം അതിനാണ് പ്രസക്തിയേറുന്നത്