ചെട്ടിപ്പള്ളിയാൽ അങ്കണവാടിയിൽ ചോർച്ചയുണ്ടെന്ന വാർത്താ പ്രചരണം അടിസ്ഥാന രഹിതമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഒ പി ഷെരീഫും, പഞ്ചായത്ത് പ്രസി. പി. മണികണ്ഠനും.

23-07-2020 - 04:12 pm


മണ്ണാർക്കാട്  :  ചെട്ടിപള്ളിയാൽ അങ്കണവാടി ചോർച്ച യാണെന്നും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐ നേതാവിന് മറുപടിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസി: ഒ പി ഷെരീഫും പഞ്ചായത്ത് പ്രസി പി മണികണ്ഠനും നാട്ടുകാരും. ആരോപണങ


post

്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അംഗൻവാടിയുടെ മേൽക്കൂരയിൽ ചോർച്ച ഉണ്ടെന്ന ആരോപണത്തിനും മുളവടിയിലാണ് സ്റ്റെപ്പ് നിൽക്കുന്നതെന്നുമുള്ള പ്രചരണത്തിന് ഒ പി ഷെരീഫ് മറുപടി നൽകി. 17 ലക്ഷം ചെലവഴിച്ച് നവീകരിച്ചു എന്നതിന് യാതൊരു അടിസ്ഥാനവുമില്ല ഒൻപത് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് നിലവിൽ ചെലവഴിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും മണികണ്ഠൻ പറഞ്ഞു. ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനും അംഗൻവാടി കേന്ദ്രീകരിച്ച്

Advertisement Advertisement Advertisement Advertisement Advertisement

ന് യാതൊരു അടിസ്ഥാനവുമില്ല ഒൻപത് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് നിലവിൽ ചെലവഴിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും മണികണ്ഠൻ പറഞ്ഞു. ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനും അംഗൻവാടി കേന്ദ്രീകരിച്ച് വിതരണത്തിനുള്ള സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ സംവിധാനമൊരുക്കുന്നതിനും വേണ്ടിയാണ് നിർമാണപ്രവർത്തനം പൂർത്തിയാകുന്നതിനു മുൻപ് ഉദ്ഘാടന സംഘടിപ്പിച്ചതെന്ന് മണികണ്ഠൻ വ്യക്തമാക്കി. മഴവെള്ളം കോണിപ്പടിയിൻ വീണ് ചുമരിലേക്ക് തെറിച്ചത് മൂലമുള്ള ഈർപ്പമാണ് വ്യാപകമായ ചോർച്ച എന്ന രൂപത്തിൽ വ്യാപകമായ പ്രചരണം നടത്തിയിട്ടുള്ളത് നിജസ്ഥിതി മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള വാർത്താപ്രചരണം 'പനടത്തിയിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് ഒ.പി. ഫെരീഫ് പറഞ്ഞു രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനമെന്നും അങ്കണവാടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ആരോപണവുമായി രംഗത്തെത്തിയതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.