
പാലക്കയം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
മണ്ണാർക്കാട് : പാലക്കയം പായപ്പുല്ല് പത്താംകല്ലിന് സമീപം കുളിക്കാനിറങ്ങിയ കല്ലടിക്കോട് കാഞ്ഞിരാനി സ്വദേശി മോഴെനി വീട്ടിൽ ചാമിയുടെ മകൻ വിജീഷ്(24)നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് 3 കൂട്ടുകാരോടൊത്ത് വിജീഷ് കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകി വരുന്ന പാലക്കയം പുഴയിൽ കുളിക്കാൻ എത്തിയത് കുളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. മണ്ണാർക്കാട് നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആറു മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത് എട്ടുമണിയോടെ തി





രച്ചിൽ അവസാനിപ്പിച്ചു. രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് ഫയർഫോഴ്സ് പറഞ്ഞു.