തോട്ടിലെ നീരൊഴുക്ക് കനത്താൽ മണ്ണിടിച്ചിലിനെ ഭയപ്പെട്ട് ചിറക്കൽപ്പടി തെക്കൻ വീട്ടിൽ നാസറും കുടുംബവും.

25-07-2020 - 11:17 pm


മണ്ണാർക്കാട്   :  ചിറക്കൽപടി പള്ളിക്കുറുപ്പ് റോഡിലെ ചിറക്കൽപ്പടി തോടിനോട് ചേർന്നാണ് തെക്കൻ വീട്ടിൽ നാസറിനെ ഭവനം സ്ഥിതിചെയ്യുന്നത്. വെറുമൊരു നീർച്ചാൽ ആയിരുന്നു വർഷങ്ങൾക്കു മുൻപെങ്കിലും കഴിഞ്ഞ രണ്ടുവർഷത്തെ കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ


post

ഇരുവശവും മണ്ണിടിഞ്ഞ് തോടിൻ്റെ വീതി വർദ്ധിച്ചു. അതോടെ നാസറിൻ്റെ ഭവനത്തിൽനിന്ന് മീറ്ററുകൾ മാത്രമായി തോട്ടിലേക്കുള്ള അകലം ഇത്തവണയും മഴ കനത്താൽ മണ്ണിടിച്ചിൽ ഉണ്ടായാൽ നാസറിൻ്റെ ഭവനത്തിന് ഭീഷണിയാവും. സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല. 15 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് നിർമാണം നടത്തിയ ഭവനം നഷ്ടമാകും എന്ന ഭയത്തിലാണ് ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് മുൻ സ്വാതന്ത്ര്യ സമരസേനാന

Advertisement Advertisement Advertisement Advertisement Advertisement

പടികൾ ഒന്നും ആയിട്ടില്ല. 15 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് നിർമാണം നടത്തിയ ഭവനം നഷ്ടമാകും എന്ന ഭയത്തിലാണ് ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് മുൻ സ്വാതന്ത്ര്യ സമരസേനാനിയുടെ തെക്കൻ കുഞ്ഞയമ്മുവിൻ്റെ മകനായ നാസർ പറഞ്ഞു. നാസറിൻ്റെതിന്നു സമാനമായ അവസ്ഥയിൽ ഉള്ള നിരവധി കുടുംബങ്ങൾ ഈ തോടിൻ്റെ ഇരുവശങ്ങളിലും വസിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം.