post


അട്ടപ്പാടിയിൽ അഗളി വണ്ണാന്തുറ ഊര് മൂപ്പനെ കാട്ടാന ചവിട്ടിക്കൊന്നു.

26-07-2020 - 08:16 pm


അട്ടപ്പാടി  :  അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ ഷോളയൂർ വണ്ണാന്തറ ഊര് മൂപ്പൻ ചിന്നനഞ്ചൻ (70) മരണപ്പെട്ടു. ശനിയാഴ്ച ആടുമേയ്ക്കുന്നതിനായി ഊരിനോട് ചേർന്നുള്ള കാട്ടുപ്രദേശത്ത് പോയ ചിന്നനഞ്ചൻ തിരിച്ചെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ഉൾവനത്തിൽ തലയോട്ടി പൊട്ടി ചോർ വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടിയിൽ ഭീതി വിതച്ച് കാട്ടാനകൾ വിഹരിക്കുകയാണ്. ഷോളയൂരിൽ കൃഷി നാശം വിതച്ചും, ഒരു ക്ഷീര സംഭരണ വിപണന കേന്ദ്രവും രണ്ട് റേഷൻ കടയും 19 വീടുകളും ഒരു മോഴ ആനയുടെ നിരന്തര ആക്രമണത്തിനിരയ

Advertisement Advertisement Advertisement Advertisement Advertisement

ാവുകയാണ്. വീടിൻ്റെ ജനലും, വാതിലും തകർത്ത് ഭക്ഷ്യവസ്തുക്കൾ എടുക്കന്നതാണ് മോഴയുടെ രീതി. കൃഷിക്കു പുറമെ വളർത്തുമൃഗങ്ങൾക്കും ആന ഭീഷണിയാണ്. വെച്ചപ്പതിയിലെ വീടിൻ്റെ ചുമർ തകർത്തപ്പോൾ വീടിനോട് ചേർന്നുള്ള ചായ്പിൽ ഉണ്ടായിരുന്ന 40 വളർത്തു കോഴികളും ചത്തു. അർദ്ധരാത്രിയിൽ ആനയുടെ മുമ്പിൽ നിന്നും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടു വരുന്നത്. മൂന്നു മാസത്തിനിടെ 19 വീടുകളാണ് തകർത്തത്.ഷോളയൂർ, വെച്ചപ്പതി, കടമ്പാറ, കത്താളക്കണ്ടി, വരശുപാടി സ്ഥലങ്ങളിലാണ് മോഴയാന ഭീതി വിതച്ച് വിഹരിക്കുന്നത്.വീടുകൾ ഉന്തിയിടുന്നത് സ്ഥിരമാക്കിയതിനാലാണ് ജനങ്ങൾ ആനക്ക് 'ബുൾഡോസർ ' എന്ന പേര് നൽകിയിട്ടുള്ളത്. ഷോളയൂർ മേഖല മുതൽ പെട്ടിക്കൽ, കോട്ടമല ഭാഗം വരെ വിഹരിക്കുന്നത് അഞ്ച് കാട്ടാനകളാണ്. മോഴക്കൊപ്പം "അണ്ണൻ തമ്പി" എന്ന് വിളിപ്പേരുള്ള രണ്ട് ആനകളും ഒരുകുട്ടി കൊമ്പനും ഉണ്ട്. അണ്ണൻ തമ്പിമാരുടെ ആക്രമണത്തിൽ വലയലൂരിൽ വെച്ച് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റു. മോഴ ആനയെ പിടികൂടി വനം വകുപ്പിൻ്റെ ആന കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സർക്കാരിലേക്ക് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.