
നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ട് കാരാകുർശ്ശി കാവിൻപടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.
കാരാകുർശ്ശി : കൊട്ടശ്ശേരി - മണ്ണാർക്കാട് റോഡിലെ ചെറായ കനാൽ പാലത്തിനടുത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാരാകുർശ്ശി കാവിൻപടി സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. കാവിൻപടി അസീസിൻ്റെ മകൻ മുഹമ്മദ് അനസ്(22), മുറവഞ്ചേരി വീട്ടിൽ സുലൈമാൻ്റെ മകൻ ശുഹൈബ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാവിൻപടി അലീമയുടെ മകൻ തൻസീറിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മുന്നു പേരെയും പുറത്തെടുത്തത്. അനസിൻ്റെയും സുഹൈബിൻ്റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർ





ച്ചറിയിൽ.