മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നാട്ടുചന്തയുടെ നിർമ്മാണോദ്ഘാടനം സഹകരണ വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

17-08-2020 - 11:08 pm


മണ്ണാർക്കാട്  :  സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണബാങ്ക് ആരംഭിക്കുന്ന നാട്ടുചന്തയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. റൂറൽബാങ്ക് ഹെഡ് ഓഫീസിനു സമീപത്ത് സുഭിക്ഷകേരളം പദ്ധതിയുടെ


post

ഭാഗമായി കലർപ്പുകളില്ലാത്ത കരുതലുമായി പ്രവർത്തനം തുടങ്ങുന്ന നാട്ടുചന്തയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരേസമയം വായ്പാ സംവിധാനം ചടുലമാകുന്നതോടൊപ്പം കാർഷിക മേഖലയുടെ പുന:രജീവനത്തിനും സംരക്ഷണത്തിനും ഈ പദ്ധതി സഹായകരമാവും. കൂടാതെ കാർഷിക മേഖലയുടെ സമഗ്രപുരോഗതിയും നാട്ടുചന്തയിലൂടെ സാദ്ധ്യമാവുമെന്ന് മന്ത്രി പറഞ്ഞു. ഹരിതം സഹകരണം സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി ബാങ്ക് നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.. തുടർന്ന് പികെ ശശി എംഎൽഎ ശ

Advertisement Advertisement Advertisement Advertisement Advertisement

ടെ സമഗ്രപുരോഗതിയും നാട്ടുചന്തയിലൂടെ സാദ്ധ്യമാവുമെന്ന് മന്ത്രി പറഞ്ഞു. ഹരിതം സഹകരണം സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി ബാങ്ക് നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.. തുടർന്ന് പികെ ശശി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗാരി ടി എൽ റെഡ്ഡി എന്നിവർ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പ്രസിഡൻ്റ് കെ സുരേഷ് അദ്ധ്യക്ഷനായി. അനിത ടിബാലൻ, പിഎസ് രാജീവ്, പിഎ ഉമ്മർ, പി ഹരിപ്രസാദ്, പ്രീത കെ മേനോൻ, കെജി സാബു, യുടി രാമകൃഷ്ണൻ, പാലോട് മണികണ്ഠൻ, പിആർ സുരേഷ്, ടിഎ സലാം, പിഎം ജയകുമാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം പുരുഷോത്തമൻ സ്വാഗതവും രമാസുകുമാരൻ നന്ദിയും പറഞ്ഞു. ശുദ്ധമായ മത്സ്യം, മാംസം, മുട്ട, പാൽ, പാലുത്പന്നങ്ങൾ, പഴം, പച്ചക്കറി ഫലവ്യഞ്ജനങ്ങൾ എന്നിവ വിഷരഹിതവും ഗുണമേന്മയോടും കൂടി ഒരു കുടക്കീഴിൽ ലഭ്യമാകുന്നതാണ് നാട്ടുചന്ത വിഭാവനം ചെയ്യുന്നത്. രണ്ടുകോടിയോളം രൂപ ചിലവിൽ അഞ്ചു മാസത്തിനകം നിർമ്മാണം പൂർത്തിയാകും.