തെളിവെടുപ്പിനിടെ വെട്ടു കേസിലെ പ്രതി പോലീസിനെ കബളിപ്പിച്ച് ചാടിപ്പോയി. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ മണ്ണാർക്കാട് സി.ഐ എം.കെ സജീവിന് പരിക്ക്.
മണ്ണാർക്കാട് : കഴിഞ്ഞ 18 ന് ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ
കുമാരനാണ് തെളിവെടുപ്പിനിടെ ചാടിപ്പോയത്. തെങ്കര കരിമ്പിൻ കുന്നിലാണ് സംഭവം. മണ്ണാർക്കാട് സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
രാവിലെ പത്തു മണിയോടെ കോളനിക്ക് സമീപ

ത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സി.ഐയെ തള്ളിമാറ്റി പ്രതി ഓടി രക്ഷപെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതിയ്ക്ക് പോലീസ് വിലങ്ങുവെച്ചിരുന്നില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി. സമീപത്തെ റബർത്തോട്ടലൂടെ വനത്തിലേക്കാണ് പ്രതി ഓടിയതെന്ന് സമീപ വാസികൾ പറഞ്ഞു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐഎം.കെ സജീവിന് പരിക്കേറ്റു.





വാസികൾ പറഞ്ഞു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐഎം.കെ സജീവിന് പരിക്കേറ്റു.