post


പോലീസിൻ്റെ ആസൂത്രിത നീക്കം ചാടിപ്പോയ വെട്ട് കേസ് പ്രതി വൈകീട്ടോടെ വലയിലായി.

20-08-2020 - 08:38 pm


മണ്ണാർക്കാട്   :  ബദ്ധുവിനെ വെട്ടി പരിക്കേൽപിച്ചതിന് പിടിയിലായ കരിമ്പൻകുന്ന് കോളനിവാസിയായ കുമാരനാണ് തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. പ്രതിക്കായി വനത്തിലും കരിമ്പൻകുന്ന് കോളനിയുടെ പരിസരങ്ങളിലും പോലീസ് ഊർജ്ജിത തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇരുട്ടായതോടെ തിരച്ചിൽ അവസാനിപ്പിച്ചു. പോലീസ് മടങ്ങിയതറിഞ്ഞ് തിരിച്ചെത്തിയ പ്രതിയെ സ്ഥലത്ത് മഫ്ടിയിൽ തമ്പടിച്ചിരുന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. വൈകീട്ട് ഏഴരയോടെയാണ് ആസൂത്രിത നീക്കത്തിലൂടെ കുമാരനെ പൊലീസ് വലയിലാക്കിയത്.

Advertisement Advertisement Advertisement Advertisement Advertisement