ചികിത്സ പൂർത്തിയാക്കാതെ ബുൾഡോസർ എന്ന മോഴയാന മടങ്ങി...
അട്ടപ്പാടി : വായിൽ ഗുരുതര പരിക്കുകളോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് അട്ടപ്പാടി ജനവാസ മേഖലയിൽ കാണപ്പെട്ട മോഴയാന ബുധനാഴ്ച പുലർച്ചെയാണ് ഷോളയൂർ മരപ്പാലത്തിനു സമീപം മറിഞ്ഞ് വീണത് മണിക്കൂറുകൾക്കകം ആന ചെരിയുകയുമായിരുന്നു. ഏറെ നാളുകളായി അട്ടപ്പാടിയ

ിൽ ഭീതി പടർത്തിയിരുന്ന മോഴയാനയാണ് ചെരിഞ്ഞത്. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സ നൽകി വരികയായിരുന്നു പരിക്ക് ഗുരുതരമായതിനാൽ തീറ്റയെടുക്കാനാവാതെ തീർത്തും അവശ നിലയിലായിരുന്നു ചെരിഞ്ഞ മോഴയാന.




