
കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു. ഇർഫാൻ്റെ മൃതദേഹമാണ് കുന്തിപുഴ പാലത്തിന് സമീപം കണ്ടെത്തിയത്.
മണ്ണാർക്കാട് : ബുധനാഴ്ച്ച വൈകീട്ടാണ് കാടാമ്പുഴ ചിത്രംപള്ളി സ്വദേശികളായ രണ്ട് യുവാക്കളെ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്.ഒരാളുടെ മൃതദേഹം ശനിയാഴ്ച കുളപ്പാടം ഭാഗത്ത് നിന്ന് കണ്ടെടുത്തിരിരുന്നു അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കാടാമ്പുഴ കാരേക്കാട് വെട്ടിക്കാടൻ വീട്ടിൽ ഹിയാസുദ്ദീൻ്റെ മകൻ ഇർഫാൻ്റ (21) മൃതദേഹം കുന്തിപ്പുഴ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, സിവില്‍ ഡിഫന്‍സ്. ഐ.എ.ജി തുടങ്ങിയ സംഘങ്ങളാണ് തിരച്ചില്‍ നടത്തിയത്. കിലോമീറ്ററോളം പുഴയിൽ ന





ടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.