post


വ്യാപാര സ്ഥാപനങ്ങൾ തുക്കമെന്ന പ്രചരണം: നടപടി കർശനമാക്കുമെന്ന മുന്നറിയിപ്പുമായി തഹസിൽദാറും പോലീസും

14-09-2020 - 08:40 pm


മണ്ണാർക്കാട്   :   മണ്ണാർക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ & ജില്ലാ കളക്ടർ പുറപ്പെടുവിപ്പിച്ചിട്ടുള്ള ഉത്തരവ് നിലവിലുള്ള സാഹചര്യത്തിൽ നഗരത്തിലെ ഒരു വിഭാഗം വ്യാപരി വ്യവസായികൾ നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചരണത്തിന് താക്കീത് നൽകി അധികാരികൾ ജില്ലാ ഭരണകൂടത്തിൽ നിന്നും കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് യാതൊരു വിധ അനുമതിയും നല്കിയിട്ടില്ലാത്ത സാഹചര്യം നിലനിൽക്കുകയാണ്. വ്യാപാരി വ്യവസായികൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിഷ്കർ

Advertisement Advertisement Advertisement Advertisement Advertisement

ഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിപരീതമായി കടകളോ വ്യാപാര സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുന്ന പക്ഷം ശക്തമായ നിയമ നടപടികൾക്ക് വിധേയമാക്കുന്നതും പോലീസ് ,റവന്യൂ ആരോഗ്യ വകുപ്പുകളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും തഹസിൽദാർ ബാബുരാജ് അറിയിച്ചു.