വിശ്രമ ജീവിതത്തിൽ വ്യത്യസ്ത ഇനം കൃഷികളിലും വളർത്തുമൃഗ പരിപാലനത്തിലും മുഴുകി ഫ്രൊഫസർ സാബു ഐപ്പ്.

16-09-2020 - 09:22 pm


മണ്ണാർക്കാട്   :  നഗരമധ്യത്തിൽ വീടിനോട് ചേർന്ന ഒന്നര ഏക്കർ സ്ഥലത്ത് വ്യത്യസ്തമായ കൃഷിരീതി ചെയ്തു റിട്ടയേഡ് പ്രൊഫസർ മാതൃകയാകുന്നു. മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ റിട്ടയേർഡ് പ്രൊഫസർ നടമാളിക റോഡിലെ കിഴക്കേക്കര സാബു ഐപ്പ് ആണ് വിരമിക്കല


post

ിന് ശേഷം വ്യത്യസ്തമായ കൃഷിയിൽ സജീവമായിരിക്കുന്നത്. കരിങ്കോഴി യും ആടുവളർത്തലും പച്ചക്കറി കൃഷിയും ഫലവൃക്ഷങ്ങളുടെ പരിപാലനവുമായി ആണ് ഇദ്ദേഹം മാതൃകയാകുന്നത്. വെണ്ടയും തക്കാളിയും തുടങ്ങി ഇരുപത് ഇനം പച്ചക്കറികൾ . കാളകൊമ്പൻ മുതൽ ഞാലിപ്പൂവൻ വരെ പത്തിനും വാഴകൾ. ജംനാപാരിയും മലബാറിയും നാടനും ഉൾപ്പെടുന്ന ആടുകൾ . ഇരുപതോളം കരിങ്കോഴികൾ , 12 ഇനം മാവുകൾ, 5 ഇനം പേരാ , മൂന്ന് ഇനം ചാമ്പ, റംബൂട്ടാൻ, ചൈനീസ് ഓറഞ്ച് തുടങ്ങി വിവിധ ഫലവൃക്ഷങ്ങൾ ഇതെല്ലാമാണ് ഒരു സഹായിയുടെ സഹായത്തോടെ ഇദ്ദേഹം തന്നെയാണ് പരിപാലിക്കുന്നത്. 2

Advertisement Advertisement Advertisement Advertisement Advertisement

നാടനും ഉൾപ്പെടുന്ന ആടുകൾ . ഇരുപതോളം കരിങ്കോഴികൾ , 12 ഇനം മാവുകൾ, 5 ഇനം പേരാ , മൂന്ന് ഇനം ചാമ്പ, റംബൂട്ടാൻ, ചൈനീസ് ഓറഞ്ച് തുടങ്ങി വിവിധ ഫലവൃക്ഷങ്ങൾ ഇതെല്ലാമാണ് ഒരു സഹായിയുടെ സഹായത്തോടെ ഇദ്ദേഹം തന്നെയാണ് പരിപാലിക്കുന്നത്. 2013 കോളേജിൽ നിന്നും വിരമിച്ച ശേഷം ആരംഭിച്ച കൃഷിയാണ് ഇദേഹം ഈ ഉന്നതിയിലേക്ക് എത്തിച്ചത്. ഒന്നര ഏക്കറിൽ വെറുതെ കിടക്കുന്ന സ്ഥലമില്ല. ഒരു കൃഷിയും ആവർത്തനവും ഇല്ല. ഇപ്പോഴും വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ കൃഷിയെക്കുറിച്ച് കൃഷിയുടെ മേന്മകളെക്കുറിച്ചും സാബു നിർദേശങ്ങൾ നൽകാറുണ്ട്. 1956 കോട്ടയം ജില്ലയിലെ പാലായിൽ നിന്നും കുടിയേറിയ കിഴക്കേക്കര ഇട്ടി ഐപ്പ്, തങ്കമ്മ ദമ്പതികളുടെ മൂത്തമകനാണ് ഇദ്ദേഹം. അവരിൽ നിന്ന് ലഭിച്ച കാർഷിക താൽപര്യമാണ് വിരമിച്ച ശേഷവും പ്രൊഫസറെ കൃഷിയിലേക്ക് തിരിച്ചു വിടാൻ ഉണ്ടായ കാരണം. ശബ്ദവും, പുകയും, പൊടിയും, നിറഞ്ഞ നഗര ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഗ്രാമാന്തരീക്ഷം ആണ് സാബുവിന്റെ വീടും പരിസരവും. തീർത്തും ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് ഇദ്ദേഹം ചെയ്യുന്നത്. വീട്ട് ആവശ്യത്തിനുള്ള പച്ചക്കറിയും മറ്റും വാങ്ങിയിട്ട് വർഷങ്ങളായി എന്നാണ് അദ്ദേഹം പറയുന്നത് .നിരവധി സുഹൃത്തുക്കളും പഴയ വിദ്യാർത്ഥികളും സാറിൻറെ കൃഷിത്തോട്ടം കാണുവാൻ എത്തുന്നുണ്ട്. ഈ ഓണത്തിന് ഇരുപതോളം പേർക്കാണ് വിളയിച്ചെടുത്ത ജൈവ പച്ചക്കറിയുടെ കിറ്റ് സൗജന്യമായി നൽകിയത്. അമേരിക്കയിലെയും ചൈനയിലെയും ഫലവൃക്ഷങ്ങൾ വരെ ഈ തോട്ടത്തിലുണ്ട് .യാത്രകളിൽ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ആവശ്യമായ വിത്തുകളും ചെടികളും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹധർമ്മിണി ബീനയും കൃഷിയിൽ സഹായിക്കുന്നുണ്ട് . മക്കൾ:ഡോക്ടർ ഐപ്പ് സാബു ഡോക്ടർ ജോബ് സാബു ,നിത്യ മരുമക്കൾ വിനീത് ,ജിന്റു, അഖിൽ.