മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു
മലമ്പുഴ : മഴ കനത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ
മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ 9 മണിക്ക് തുറന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്. മലമ്പുഴ 113.59 മീ

റ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്.




