കുരുത്തിച്ചാലിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

27-09-2020 - 11:27 am


മണ്ണാർക്കാട്  :  കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം വില്ലേജിൽ പെട്ട കാരാപാടം കുരുത്തിച്ചാലിൽ ടൂറിസം പദ്ധതിക്കു വേണ്ടി ജില്ലാ ഭരണകൂടം നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടർ ബാലമുരളി ഐ എ എസ് ന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഡി


post

ടിപിസി സെക്രട്ടറി കെ.ജി.അജേഷ്, മണ്ണാർക്കാട് തഹസിൽദാർ ആർ.ബാബുരാജ്, ഭൂരേഖ വിടാഗം തഹസിൽദാർ മുഹമ്മദ് റാഫി, വില്ലേജ് ഓഫീസർ മാഹിംകണ്ണ്, പഞ്ചായത്ത് പ്രസി ഹംസ എന്നിവർ കുരുത്തിച്ചാൽ സന്ദർശനം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ "പരിസ്ഥിതി സൗഹൃദ ടൂറിസം" നടപ്പിലാക്കാൻ എല്ലാ സാധ്യത ഉണ്ടെന്ന് പ്രാഥമിക പരിശോധന നടത്തിയതിൽ കണ്ടെത്താൻ കഴിഞ്ഞതായി ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ് പറഞ്ഞു . ഡി പി ആർ മാർഗ്ഗരേഖ തയ്യാറാക്കി ജില്ലാ കലക്ടർക്ക് നൽകും. ഡിടിപിസി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടൂറിസം പദ്ധതി

Advertisement Advertisement Advertisement Advertisement Advertisement

രാഥമിക പരിശോധന നടത്തിയതിൽ കണ്ടെത്താൻ കഴിഞ്ഞതായി ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ് പറഞ്ഞു . ഡി പി ആർ മാർഗ്ഗരേഖ തയ്യാറാക്കി ജില്ലാ കലക്ടർക്ക് നൽകും. ഡിടിപിസി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടൂറിസം പദ്ധതി ആവിഷ്കരിക്കുക. ബ്രഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജനപ്രതിനിധികളുടേയും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണെന്ന് തഹസിൽദാർ ആർ.ബാബുരാജ് പറഞ്ഞു. ഇതിനു വേണ്ടി ആവശ്യമായ ഭൂമി കണ്ടെത്തുമെന്നത്തിന് വില്ലേജ് ഓഫീസറുടെ സാനിധ്യത്തിൽ താലൂക്ക് സർവ്വേയറെ കൊണ്ട് സ്ഥലം പരിശോധിച്ച് പ്ലാൻ തയ്യാറാക്കുന്നതിന് അടുത്തയാഴ്ച സർവ്വേ നടപടികൾ തുടങ്ങുമെന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ മുഹമ്മദ് റാഫി പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മാത്രമല്ല ഹരിതച്ചട്ടം പാലിച്ചായിരിക്കും ടൂറിസം മേഘല പ്രവർത്തിക്കുക. സൈലൻറ് വാലി ബഫർ സോണിന്റെ താഴെ അധി മനോഹരമായ കുന്തിപ്പുഴ കരുത്തിച്ചാലിൽ സന്ദർശകർ വന്ന് അവർക്ക് ജീവഹാ സംഭവിക്കുന്നത് പ്രദേശവാസികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാൽ ടൂറിസം മേഘലയായി പ്രഖ്യാപിച്ചാൽ ജില്ലയിലെ തന്നെ ഒരു ശ്രദ്ധാകേന്ദ്രമാകുമെന്ന സന്തോഷത്തിലാണ് ഇവർ. ഇതുവരെ 12 ഓളം ജീവനെടുത്ത കുരുത്തിച്ചാലിൽ അവരുടെ സ്മരണക്കു വേണ്ടി ഈ ടൂറിസം പദ്ധതിയുമായ് രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുമെന്ന് ഇവിടെത്തെ പൊതു പ്രവർത്തകരും നാട്ടുകാരും. കുരുത്തിച്ചാൽ സന്ദർശിച്ച ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻപാണ്ഡ്യന്റെ നിർദ്ദേശപ്രകാരം സംരക്ഷണ കമ്പിവേലി കെട്ടാനും, താൽക്കാലിക ചെക്പോപോസ്റ്റ് സ്ഥാപിക്കാനും റവന്യൂ വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ കാരാപ്പാടം ജംഗ്ഷനിൽ താൽക്കാലിക ചെക്ക് പോസ്റ്റ് റവന്യൂ വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡ്യൂട്ടിക്കായി എത്തുന്ന പോലീസ് കാർക്ക് ഒന്ന് ഇരിക്കാൻ പോലും ഒരു സംവിധാനം ഇല്ലാത്തതിനാൽ തുടർച്ചയായി സേവനം ഉപയോഗപെടുത്താൻ കഴിയില്ലെന്ന് മണ്ണാർക്കാട് സി ഐ എം.കെ.സജീവ് പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇപ്പോൾ ഡ്യൂട്ടിക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .