കോട്ടോപ്പാടം ചേപ്പുള്ളിപ്പുറം പാലാട്ടുപള്ളിയാൽ കുണ്ട്ലക്കാട് റോഡ് നാടിനു സമർപ്പിച്ചു.

30-09-2020 - 10:53 am


കോട്ടോപ്പാടം  :  റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 40 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ചേപുള്ളിപ്പുറം- പാലാട്ട്പള്ളിയാൽ - കുണ്ട്ലക്കാട് റോഡ് ഗ്രാമോത്സവപ്രതീതിയിൽ നാടിന് സമർപ്പിച്ചു. ഇരുച


post

ക്ര വാഹന ഗതാഗതം പോലും ദുർഘടമായിരുന്നു ഈ റോഡിൻറെ നിർമ്മാണത്തോടെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. ചേപ്പുള്ളിപ്പുറം, കുണ്ട്ലക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലാട്ടു പള്ളിയാൽ പാടവരമ്പിലൂടെ വർഷങ്ങൾക്ക് മുമ്പ് പണിത റോഡ് ഗതാഗതയോഗ്യമാക്കുകയെന്നത് ഗ്രാമവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇരു ചക്രവാഹനയാത്ര പോലും ദുസ്സഹമായതും പ്രളയത്തിൽ രണ്ടായി മുറിഞ്ഞു തകരുകയും ചെയ്ത റോഡ് വളരെ മനോഹരമായ രീതിയിൽ ഹൈവേ മാതൃകയിലാണ് നവീകരിച്ചിരിക്കുന്നത്. വർഷങ്ങളായി ഈ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിത്തിന

Advertisement Advertisement Advertisement Advertisement Advertisement

കാലത്തെ ആഗ്രഹമായിരുന്നു. ഇരു ചക്രവാഹനയാത്ര പോലും ദുസ്സഹമായതും പ്രളയത്തിൽ രണ്ടായി മുറിഞ്ഞു തകരുകയും ചെയ്ത റോഡ് വളരെ മനോഹരമായ രീതിയിൽ ഹൈവേ മാതൃകയിലാണ് നവീകരിച്ചിരിക്കുന്നത്. വർഷങ്ങളായി ഈ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിത്തിന്നു ഇതോടെ സാശ്വത പരിഹാരമായ സന്തോഷത്തിലാണ് നാട്ടുകാർ. ഒരു കിലോമീറ്ററോളംവരുന്ന റോഡ് പൊതുഗതാഗത്തിനായി തുറന്നുകൊണ്ട് അഡ്വ.എൻ ഷംസുദ്ധീൻ എം. എൽ.എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായ അഡ്വ.ടി എ സിദ്ധീഖ്, കല്ലടി അബൂബക്കർ, എ.അസൈനാർ മാസ്റ്റർ, പാറശ്ശേരി ഹസൻ, കിളയിൽ നസീമ, എം.കെ മുഹമ്മദലി, കെ.പി ഉമ്മർ, എൻ.പി കാസിം, ഹംസ മാസ്റ്റർ, പി.എം മുസ്തഫ പ്രസംഗിച്ചു. പി. മുഹമ്മദ് മാസ്റ്റർ, ഹുസൈൻ പോറ്റൂർ, മുനീർ താളിയിൽ, കെ.ടി അബ്ദുല്ല, എ.കുഞ്ഞയമു, സി. കൃഷ്ണൻകുട്ടി, എരുവത്ത് മുഹമ്മദ്, വി.ഷൗക്കത്ത്, കെ നൗഷാദ് സംബന്ധിച്ചു. കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ റോഡിനു ഫണ്ട് അനുവദിച്ച അഡ്വ.എൻ ഷംസുദ്ധീൻ എം. എൽ.എയേയും, കൃത്യമായ ഇടപെടലുകളിലൂടെ പദ്ധതി പ്രവർത്തികൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ ഗഫൂർ കോൽകളത്തിലിനേയും നാട്ടുകാർ ആദരിച്ചു.