"കാലം തെളിയുമ്പോൾ കണ്ണീരൊഴിയുന്നു" കനാൽ പുറംപോക്കിലെ അടച്ചുറപ്പില്ലാത്ത കൂരയിലെ ജീവിതം അവസാനിപ്പിച്ച് സർക്കസ്സ് വിജയനും കുടുംബവും മടങ്ങി സ്വപ്ന ഭവനത്തിലേക്ക്. പത്ത് ലക്ഷം രൂപ മുടക്കി വിജയൻ്റെ ഭവനമൊരുക്കിയത് ശ്രീകൃഷ്ണപുരം ശരവണഭവ മഠം.

12-10-2020 - 02:00 pm


മണ്ണാർക്കാട്   :  15 വർഷത്തിലധികമായി ശ്രീകൃഷ്ണപുരം കനാൽ പുറംപോക്കിൽ താമസിച്ചുവന്നിരുന്ന നാടോടി കുടുംബത്തിന് ശ്രീകൃഷ്ണപുരം ശരവണഭവ മഠം ഭവനം നിർമ്മിച്ച് നൽകി. സർക്കസ് വിജയനെന്ന വിജയൻ്റെ കുടുബത്തിനാണ് ഭവനം നൽകിയത്. ശ്രീകൃഷ്ണപുരം സ്വദേശി രാജാമണി


post

സൗജന്യമായി നൽകിയ നാല് സെൻറ് സ്ഥലത്താണ് ഭവനം ഒരുക്കിയത് . ഒറ്റപ്പാലം എംഎൽഎ പി ഉണ്ണി ശരവണഭവ മഠാധിപതി ശരവണ ബാബയുടെ മാതാവ് ലക്ഷ്മി അമ്മാളും ചേർന്ന് ഭവനത്തിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു. വീട്ടുപകരണങ്ങളടങ്ങുന്ന എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയാണ് ഭവനം കൈമാറിയത്.

Advertisement Advertisement Advertisement Advertisement Advertisement