ആഡംബര കാറിൽ ചന്ദനക്കടത്ത് ലീഗ് നേതാവ് കെ.പി.മൊയ്തുവിൻ്റെ മകൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ.

24-10-2020 - 09:42 pm


മണ്ണാർക്കാട്  :  കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി റോഡിൽ വെള്ളിയാഴ്ച 3 മണിക്ക് എസ്.ഐ ടി. കെ രാമചന്ദ്രൻ എസ്.ഐ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംഘത്തെ വെട്ടിച്ച് ആഡംബര കാർ കാത്തിരപ്പുഴ ഭാഗത്തേക്ക് പോയത്. വാഹനത്


post

തെ പിന്തുടർന്ന് പോലീസ് അതിസാഹസികമായി വർമ്മംകോട് വച്ച് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ പോലീസ് കണ്ടെടുത്തത്. ചെറുതും വലുതുമായ 55 കിലോ വരുന്ന ചന്ദന തടികളാണ് പോലീസ് പിടിച്ചെടുത്തത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന ലീഗ് നേതാവുമായ കെ.പി മൊയ്തുവിൻ്റെ മകൻ ഫാറൂഖ്, കാഞ്ഞിരപ്പുഴ പൂവത്തുംപറമ്പിൽ മുഹമ്മദിൻ്റെ മകൻ അൻവർ സാദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ പി എം ലിബി എസ് ഐ രാജേഷ് എന്നിവരുടെ നേതത്വത്ത

Advertisement Advertisement Advertisement Advertisement Advertisement

ർന്ന ലീഗ് നേതാവുമായ കെ.പി മൊയ്തുവിൻ്റെ മകൻ ഫാറൂഖ്, കാഞ്ഞിരപ്പുഴ പൂവത്തുംപറമ്പിൽ മുഹമ്മദിൻ്റെ മകൻ അൻവർ സാദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ പി എം ലിബി എസ് ഐ രാജേഷ് എന്നിവരുടെ നേതത്വത്തിലുള്ള പോലീസ് സംഘം നിയമ നടപടികൾ പൂർത്തിയാക്കി. ചന്ദനത്തടികൾ സ്ഥലത്തെത്തിയ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി ബി വിനോദ് കുമാറിന് കൈമാറി കൃത്യം നടത്താൻ ഉപയോഗിച്ച മഹീന്ദ്ര എസ്‌യുവി വാഹനവും പ്രതികളുടെ മൊബൈൽ പേഴ്സ് തുടങ്ങിയവയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനത്തിന് മുൻഭാഗത്ത് പരിക്ക് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ആനമൂളി ചെക്ക് പോസ്റ്റ് ഇടിച്ച് തകർത്ത വാഹനമാണിതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ ലിബി അറിയിച്ചു.