post


മണ്ണാർക്കാട്ടെ പോളിംഗ് നിരക്കുകൾ

10-12-2020 - 02:24 pm


മണ്ണാർക്കാട്  :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയവർ പല ബൂത്തൂകളിലും സാമൂഹ്യ അകലം പാലിക്കാതെ ക്യൂവിൽ നിന്നത് ബുദ്ധിമുട്ട് ഉണ്ടാക്കി. മണ്ണാർക്കാട് നഗരസഭ എട്ടാം വാർഡ് ബൂത്ത്, പത്താം വാർഡ് ബൂത്ത്, നായാടിക്കുന്ന് 22, 23 വാർഡ് ബൂത്ത്,19, 20 വാർഡ് ബൂത്തുകളിൽ രാവിലെ മുതൽ തിരക്ക് അനുഭപ്പെട്ടു. കാത്തിരപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് രണ്ടാം നമ്പർ ബൂത്തിൽ വോട്ടിങ്ങ് യന്ത്രം തകരാറായതിനാൽ ഒരു മണിക്കൂർ വോട്ടിങ്ങ് തടസ്സപ്പെട്ടു. അലനല്ലൂർ ബൂത്ത് 7/2 ൽ ഡ്യൂട്ടിയിലൂണ്ടായിരുന്ന ഉദ്യോഗസ്ഥൻ കു

Advertisement Advertisement Advertisement Advertisement Advertisement

ഴഞ്ഞു വീണതിനാൽ ഏതാനും സമയം വോട്ടിങ്ങ് തടസ്സപ്പെട്ടു. തിരുവിഴാംകുന്ന് പല ബൂത്തുകളിലും വോട്ടിങ്ങിന് താമസം നേരിട്ടതിനെ തുടർന്ന് അഡീഷണൽ ഉദ്യോഗസ്ഥരെ വെച്ച് വോട്ടിങ്ങ് സുഖമമാക്കിയതായി റിട്ടേണിങ്ങ് ഓഫീസർ കെ.കെ.സുനിൽകുമാർ പറഞ്ഞു. 22 പ്രശ്നബാധിത ബൂത്തുകളിലും, ഏഴ് മാവോ ഭീക്ഷണിയുള്ള ബൂത്തിലും സൂരക്ഷ കർശനമാക്കിയതിനാൽ മറ്റ് സംഭവവികാസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.