പുലിപ്പേടിയൊഴിവായി...
ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് പിടികൂടി.
മണ്ണാർക്കാട് : മൈലാംപാടം പൊതുവപ്പാടം മേഖലയിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം 30-ന് വനം വകുപ്പ് കെണി കൂടൊരുക്കിയത്. ഇതിൽ ജനുവരി 4 ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്.
പൊതുപ്പാടം മേഖലയിൽ നിന്നും നിരവധി ആടുകളേയും വളർത്തുനായ്ക്കള

േയും പശുവിനേയും പുലി കടിച്ചു കൊന്നിരുന്നു. ഇത് നാട്ടുകാരുടെ പ്രതിക്ഷേധത്തിന് ഇടയാക്കി. കൂടാതെ നാട്ടുകാർ തന്നെ പുലിയെ നേരിട്ട് കണ്ടിരുന്നു. തുടർന്നാണ് പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്. 30-നാണ് കൂട് സ്ഥാപിച്ചത്. നാല് വയസ്സ് പ്രായമുള്ള പെൺ പുള്ളിപ്പുലിയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ത്രിശൂരിൽ നിന്നും ഫോറസ്റ്റ് വെറ്റനററി സർജൻ ഡോ.ഡേവിഡ് എബ്രഹാം എത്തി പുലിയെ പ്രാധമിക പരിശോധന നടത്തി. പുലിയെ രാത്രിയോടെ പറമ്പിക്കുളം കടുവ സങ്കേതത്തിയക്ക് കൊണ്ടുപോയി. മണ്ണാർക്കാട് റെ





ുടുങ്ങിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ത്രിശൂരിൽ നിന്നും ഫോറസ്റ്റ് വെറ്റനററി സർജൻ ഡോ.ഡേവിഡ് എബ്രഹാം എത്തി പുലിയെ പ്രാധമിക പരിശോധന നടത്തി. പുലിയെ രാത്രിയോടെ പറമ്പിക്കുളം കടുവ സങ്കേതത്തിയക്ക് കൊണ്ടുപോയി. മണ്ണാർക്കാട് റെയ്ഞ്ച്ഫോറസ്റ്റ് ഓഫീസർ യു.ആഷിക് അലി, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എം.ശശികുമാർ ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ യു.ജയകൃഷ്ണൻ, എം.മോഹനകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രാജേഷ് കുമാർ, രജീഷ് എന്നിവർ പുലിയെ പിടികൂടാൻ നേതൃത്വം നൽകി.