post


കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഇന്ന് രാത്രി 7.45 ഓടെയായിരുന്നു അന്ത്യം.

18-01-2021 - 11:42 pm


മണ്ണാർക്കാട്   :  2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ.. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്‌, സന്ദീപ്‌. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം കർഷകസംഘം ജില്ലാ പ്രസിഡന്റാണ് ജില്ലാ പഞ്ചായത്ത്‌ നിലവിൽവന്നപ്പോൾ 1995ൽ ആദ്യ പ്രസിഡന്റായി. ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌. കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത്

Advertisement Advertisement Advertisement Advertisement Advertisement

‌ വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി, ചിറ്റൂർ ഏരിയ സെക്രട്ടറിയായി... 1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. മികച്ച സഹകാരികൂടിയാണ്‌.നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം. കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമാണ്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റിൽ എത്തിയത്‌. മികച്ച കർഷകൻ കൂടിയാണ്...