കെവി വിജയദാസ് എം എൽ എക്ക് നാടിൻ്റെ അന്ത്യാജ്ഞലി. പൊതുദർശന കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട്ടെത്തി.

19-01-2021 - 09:01 pm


മണ്ണാർക്കാട്  :  കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തു]ടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് എം എൽ എ കെ.വി.വിജയഭാസ് അന്തരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് രാവിലെ 7 മണിയോടെയാണ് കെ വി വിജയദാസി


post

ൻ്റെ ഭൗതിക ശരീരം എലപ്പുള്ളി കാക്കത്തോട്ടെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂർ നേരം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം എലപ്പുള്ളി എ യു പി സ്കൂളിലെത്തിച്ചു. വിജയദാസ് പഠിച്ച സ്കൂളിൽ ആയിരങ്ങൾ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതു ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കൃഷ്ണൻകുട്ടി , സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമ തല വഹിക്കുന്ന എ വിജയരാഘവൻ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കൃഷ്ണൻകുട്ടി , സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമ തല വഹിക്കുന്ന എ വിജയരാഘവൻ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 12.15 ഓടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതിയോടെ സംസ്ക്കാരം.. വിവിധ രാഷ്ട്രീയ നേതാക്കൾ പൊതുദർശന കേന്ദ്രങ്ങളിലെത്തി ആദരാഞ്ജലികളർപ്പിച്ചു. സംസ്ക്കാര ചടങ്ങിനു ശേഷം ചന്ദ്രനറിൽ അനുസ്മരണ സമ്മേളനം നടന്നു.