post


അലനല്ലൂർ സഹകരണ അർബ്ബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ എടത്തനാട്ടുകര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

17-05-2021 - 07:30 pm


അലനല്ലൂർ  :  അലനല്ലൂർ സഹകരണ അർബൻ ക്രെഡിറ്റ് സോസൈറ്റിയുടെ എടത്തനാട്ടുകര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സെക്രട്ടറി ഒ.വി.ബിനേഷിന്റെ അദ്ധ്യക്ഷതയിൽ സംഘം പ്രസിഡണ്ട് വി.അജിത്കുമാർ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം വൈസ് പ്രസി. അഡ്വ.വി.മനോജ് ലോക്കർ ഉൽഘാടനം ചെയ്തു. ആദ്യ നിക്ഷേപം സ്വീകരിക്കൽ സെക്രട്ടറി ഒ.വി.ബിനേഷ് നിർവ്വഹിച്ചു.ചടങ്ങിൽ ബ്രാഞ്ച് മാനേജർ വിജയലക്ഷ്മി, ഡയറക്ടർമാരായ വി.വിശ്വനാഥൻ, കെ.കെ.അബു എന്നിവർ പങ്കെടുത്തു. സൊസൈറ്റിയുടെ എല്ലാ ഇടപാടുകളും എടത്തനാട്ടുകര ബ്രാഞ്ചിലും ലഭ്യമാകുമെന്

Advertisement Advertisement Advertisement Advertisement Advertisement

ന് പ്രസി.വി.അജിത്ത് കുമാർ പറഞ്ഞു.