post


മണ്ണാർക്കാട് നഗരസഭാ പരിധിയിൽ ബുധനാഴ്ച മുതൽ സമ്പൂര്‍ണ ലോക്ക് ഡൗൺ.

18-05-2021 - 05:51 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് നഗരസഭ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വർദ്ധിക്കൂന്ന സാഹചര്യത്തിൽ ബുധനാഴ്ച്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ. മണ്ണാർക്കാട് നഗരസഭയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ന് മുകളിലാണ്. അതായത് രണ്ടിൽ ഒരാൾക്ക് കോവിഡ് എന്നാണ് കണക്ക്. ഇതോടെ നഗരസഭയിൽ ബുധനാഴ്ച്ച മുതൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കലക്ടർ. സമ്പൂർണ്ണ ലോക്ക് ഡൌൺ എങ്ങിനെയെല്ലാം നടപ്പിലാക്കണമെന്നതിനെ കുറിച്ച് ചൊവ്വാഴ്ച്ച നഗരസഭ അധികൃതരും നിയമപാലകരും ആരോഗ്യ പ്രവർത്തകരും ചേ

Advertisement Advertisement Advertisement Advertisement Advertisement

ർന്ന് വിലയിരുത്തി. നഗരസഭയിലെ ആരും പുറത്തിറങ്ങാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാവും ബുധനാഴ്ച്ച മുതൽ ഉണ്ടാവുക. നഗരത്തിലെ പ്രധാന റോഡുകളിൽ ഒരു എൻട്രി - ഒരു എക്സിറ്റ് എന്ന രീതിയിലാണ്. അവശ്യവസ്തുക്കളായ പഴം പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി ഹോട്ടൽ, ഗ്യാസ്, മരുന്ന് എന്നിവ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുക. രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ ഈ കടകൾ പ്രവർത്തിക്കും.ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10- മണി മുതൽ 1 മണി വരെ പ്രവർത്തനാനുമതിയുണ്ട്. കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ അനുവദിക്കില്ല. ആവശ്യക്കാർക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി കട ഉടമകൾക്ക് സാധനങ്ങൾ ഉപഭോക്താവിന് എത്തിച്ചു നൽകാം. കൂടാതെ ആശാവർക്കർമാർ, ആർ ആർ ടി തുടങ്ങിയ സന്നദ്ധപ്രവർത്തകരും സാധനങ്ങൾ എത്തിച്ചു നൽകും. ഈ സേവനങ്ങൾക്ക് അതാതു വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെട്ട് നടത്താം. വാഹനഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും. ദേശീയപാതയിൽ പരിശോധിച്ചതിനു ശേഷമേ വാഹനങ്ങളെ കടത്തിവിടുകയുള്ളൂ. നഗരസഭയിലെ ചെറിയ റോഡുകളെല്ലാം അടച്ചിടും. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ , കോവിഡിനെ നിയന്ത്രിക്കാൻ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷനായ ചെയർമാൻ സി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. വൈസ് ചെയർപേഴ്സൺ പ്രസീദ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ഷഫീഖ് റഹ്മാൻ, മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, പ്രിൻസിപ്പിൾ എസ്.ഐ.ഉമേഷ് .നോഡൽ ഓഫീസർ ബഷീർ, ആരോഗ്യ പ്രവർത്തകർ, സെക്ടറൽ മജിസ്ട്രേറ്റ്മാർ, തുടങ്ങിയവർ നഗരസഭ കാര്യാലയത്തിൽ കൂടിയ യോഗത്തിൽ പങ്കെടുത്തു.