
എം.എൽ.എ എൻ ഷംസുദ്ദീൻ അട്ടപ്പാടിയിലെത്തി ഹെൽപ് ഡെസ്ക്ക് പുരോഗതി വിലയിരുത്തി.
അട്ടപ്പാടി : അട്ടപ്പാടിയിൽ മണ്ണാർക്കാട് എം എൽ എ എൻ ഷംസുദ്ദീൻ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ഗൂളിക്കടവിലെ ഹെൽപ് ഡെസ്ക്ക് ഓഫീസിലെത്തി എം എൽ എ വിലയിരുത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാര മുണ്ടാക്കി കൊടുക്കുന്ന ഹെൽപ് ഡെസ്ക്ക് രോഗികളുടെ ആവശ്യാനുസരണം മരുന്നും ഭക്ഷ്യ ക്കിറ്റുകളും നൽകി വരുന്നു. ഹെൽപ് ഡെസ്കിൽ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുരോഗതി വിലയിരുത്തൽ യോഗത്തിൽ ഷിബു സിറിയക്, ഈശ്വരി രേഷൻ, ജോബി കുരീക്കാട്ടിൽ,ഷ





റഫ് അഗളി, ഷിബു ചങ്ങരംപള്ളി, സഫിൻ, ആദിൽ, ഷിജാസ്, ഹെബി,എന്നിവർ സംബന്ധിച്ചു.