post


ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങ്ങളോടെ മണ്ണാർക്കാട് തെങ്കര സ്വദേശി മരിച്ചു

22-05-2021 - 08:46 am


മണ്ണാർക്കാട്   :  മണ്ണാർക്കാട് തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസയാണ് (56) മരിച്ചത്. ഡയാലിസിസ് രോഗിയായ ഇദേഹത്തെ വ്യാഴാഴ്ചയാണ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രവം പരിശോധനയ്ക്ക് അയച്ചു. ഒൻപത് പേരാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് പരിമിതമാണ് . കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് അതികൃതർ.

Advertisement Advertisement Advertisement Advertisement Advertisement