post


പൾസ് ഓക്സി മീറ്റർ ചലഞ്ച് ഏറ്റെടുത്ത് തെങ്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളും.

22-05-2021 - 12:42 pm


മണ്ണാർക്കാട്   :  പൾസ് ഓക്സി മീറ്റർ ചലഞ്ച് ഏറ്റെടുത്ത് തെങ്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും മഹാമാരി പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ജീവനക്കാർ സമാഹരിച്ച തുക ഡെപ്യുട്ടി എച് എം സബീന ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിലിനു കൈമാറി. പ്രിൻസിപ്പൽ അബ്ദുൽ സലീം മാസ്റ്റർ, പ്രധാന അധ്യാപിക പി.കെ നിർമല ടീച്ചർ, അദ്ധ്യാപകരായ സന്തോഷ്‌, സന്ധ്യ, അസീസ് ഭീമനാട്, കെ.ബഷീർ, രാജീവൻ, കെ.സി സുരേഷ്, ശൈലജ,ദീപ, പുഷ്പലത, സണ്ണി, ബിന്ദു മോൾ നേതൃത്വം നൽകി.

Advertisement Advertisement Advertisement Advertisement Advertisement