post


വീടിന് തീപിടിച്ച് മധ്യവയസ്കൻ വെന്ത് മരിച്ചു

22-05-2021 - 12:00 PM


മണ്ണാർക്കാട്  :  കുമരംപുത്തൂർ അക്കിപ്പാടത്ത് ബംഗ്ലാവുംപടിയിൽ കത്തിയമർന്ന വീടിനുള്ളിൽപ്പെട്ട് മധ്യവയസ്ക്കൻ വെന്തുമരിച്ചു. വാളിയാടി മുഹമ്മദാലി(വാപ്പുട്ടി) (71) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരിന്നു ഷോർട്ട് സർക്യൂട്ടാകാം തീ പടരാൻ കാരണമെന്നും പോലീസിന്റെ പ്രാദമിക നിഗമനം. മണ്ണാർക്കാട് ഡി.വൈഎസ്.പി ഇ സുനിൽ കുമാർ, സി.ഐ.പ്രശാന്ത് ക്ലിന്റ്, എസ്.ഐ ഉമേഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. വീട്ടിൽ ഒറ്റക്കാണ് താമസം

Advertisement Advertisement Advertisement Advertisement Advertisement

ഭാര്യയും മക്കളും ഇല്ല. കിടപ്പ് മുറി പൂർണ്ണമായും കത്തിനശിച്ചു. വട്ടപ്പലത്ത് നിന്ന് എത്തിയ അഗ്നിശമനയുടെ സ്റ്റേഷൻ ഓഫീസർ പി ടി ഉമ്മർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ രമേശ്, സന്ദീപ് സി എസ്, രാംദാസ്, രഞ്ജിത്ത്, ജയകൃഷ്ണൻ, എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.