post


ഓണറേറിയ തുക കൊണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബെൽ ഫോൺ നൽകി നഗരസഭ കൗൺസിലർ പ്രസാദ്.

08-06-2021 - 07:45 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് നഗരസഭ പത്താം വാർഡ് കൗൺസിലർ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബെൽ ഫോൺ നൽകി. തനിക്ക് ലഭിക്കുന്ന ഓണറേറിയം സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ചിലവഴിക്കുകയാണ് പി.പ്രസാദ്. ഇതിനിടെ കോവിഡ് മഹാമാരിയിൽ വാർഡിലെ മുന്നൂറോളം വീടുകളിൽ പച്ചക്കറി കിറ്റ് നൽകി. സമ്പൂർണ്ണ ലോക് ഡൗണിൽ വാർഡിലെ വീട്ടുകാർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തിരുന്നു. മൊബെൽ വിതരണത്തിൽ ബിജു നെല്ലംബാനി, പി.രാജേഷ്, വി.മനീഷ്, പി.പ്രവീൺ, മണികണ്ഠൻ ബിന്ദു എന്നിവർ പങ്കെടുത്തു.

Advertisement Advertisement Advertisement Advertisement Advertisement