post


മാരകശേഷിയുള്ള മയക്ക് മരുന്നുമായി പേർ പിടിയിൽ

03-08-2021 - 06:25 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് : മണ്ണാർക്കാട് പോലീസിൻ്റെ മോർണിംഗ് പട്രോളിങ്ങിനിടെ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർ പിടിയിലായി. മുക്കണ്ണം പാലത്തിനു സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു. തെങ്കര കോൽപ്പാടം വീട്ടിൽ രാഹുൽ (25) കാരാക്കുറുശ്ശി വീട്ടിൽ രാഹുൽ (23) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽനിന്ന് 28 ഗ്രാം മാരക മയക്കുമരുന്ന് പിടികൂടാനായെന്ന് പോലീസ് പറഞ്ഞു. ഗ്രാമിന് 5000 രൂപക്കാണ് ഇവർ ഈ മയക്കുമരുന്ന് വിൽപന നടത്തുന്നതെന്ന് പ്രതികൾ പറഞ്ഞതായും പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് പിടികൂടിയ മയക്കു

Advertisement Advertisement Advertisement Advertisement Advertisement

മരുന്നിന് 1.50 ലക്ഷം രൂപ ഏകദേശ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഈ മയക്കുമരുന്ന് തൂക്കി നൽകുന്നതിന് ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രിക് ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിൽപനക്ക് ഉപയോഗിക്കുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട് സിഐ പി അജിത്കുമാർ, എസ്ഐ ജസ്റ്റിൻ, സിപിഒമാരായ ദാമോദരൻ, റമീസ് , ഖമറുദ്ദീൻ, എസ്എസ്പിഒ രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.